കണ്ടതെല്ലാം പൊയ് കാണാത്തത് നിജം ഇത് വാലിബൻ സിനിമയെ പറ്റി അല്ല പറയുന്നത്,
2024 MG University കലോത്സവത്തെപ്പറ്റി പറയാൻ ഇതിലും നല്ല ഒരു വാചകം നോക്കിയിട്ട് കിട്ടിയില്ല എന്നതാണ് സത്യം.
തികച്ചും ക്രമക്കേടുകളിൽ മുങ്ങിക്കുളിച്ച ഒരു കലോത്സവമാണ് ഈ കഴിഞ്ഞ february 26 മുതൽ March 3 വരെയുള്ള ദിവസങ്ങളിൽ ആരങ്ങേറിയത്. കഴിവുള്ള കുട്ടികളെ വിളിച്ചു വരുത്തി അപമാനിക്കൽ മാത്രം ആയി മാറിയിരിക്കുകയാണ് MG University കലോത്സവം.
We The People of India എന്ന Tag line ൽ february 26 മുതൽ March 3 വരെ കോട്ടയത്ത് വച്ചാണ് MG University കലോത്സവം നടന്നത്. അർഹതയില്ലാത്ത അംഗീകാരങ്ങളിൽ ആർപ്പ് വിളിച്ച് ആഘോഷിക്കുന്ന പുതു തലമുറയിലെ മത്സരാർത്ഥികൾ ഉൾപ്പെടുന്ന കോളേജ് വിദ്യാർത്ഥികളെ കണ്ടപ്പോൾ സത്യത്തിൽ ലജ്ജ തോന്നിപ്പോയി. കലോത്സവത്തിൻ്റെ Result വന്ന സമയം മുതൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ആണ് DSS ൽ ലഭിക്കുന്നത് ഇതൊക്കെ പരിഗണിക്കുമോ എന്നത് കണ്ട് തന്നെ അറിയണം.
സ്കിറ്റ് മത്സരത്തിൻ്റെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ആലുവ uc കോളേജിലെ general Secretary അനീറ്റ DSS ൽ പരാാതി കൊടുക്കുകയും , Prime media യോട് മത്സരത്തിൻ്റെ ക്രമക്കേടുകൾ തുറന്നു പറയുകയും ചെയ്തു.
ക്രമക്കേടുകൾ നടന്ന മത്സരങ്ങളിൽ പ്രധാന ഇനം സ്കിറ്റ് മത്സരമായിരുന്നു. സ്കിറ്റ് മത്സരങ്ങളുടെ നിയമാവലികൾ പാലിക്കാതെ നടന്ന മത്സരങ്ങൾക്ക് ആയിരുന്നു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കിട്ടിയത്.
സ്കിറ്റ് മത്സരങ്ങളുടെ പ്രധാന നിയമം ആണ് സമയക്രമം. ഒരു ടീമിന് ആകെ ലഭിക്കുന്നത് 20 മിനിറ്റാണ് അതിൽ 8 മിനിറ്റ് സ്റ്റേജ് അറേഞ്ജ് ചെയ്യാനും 10 മിനിറ്റിന് സ്കിറ്റ് അവതരിപ്പിക്കാനും 2 മിനിറ്റ് സ്റ്റേജ് ക്ലിയർ ചെയ്യാനും ആണ് . 10 മിനിറ്റിന് ഉള്ളിൽ സ്കിറ്റ് കളിച്ച് അവസാനിപ്പിക്കണം എന്നതാണ് പ്രധാനം. അല്ലാത്ത പക്ഷം ആ ടീമിനെ അസാധു ആക്കുകയാണ് നിയമം. പച്ച Light തെളിയുമ്പോൾ കർട്ടൻ ഉയർന്നു Play തുടങ്ങാവുന്നതാണ് , 8 മിനിറ്റ് ആകുമ്പോൾ warning Light ആയ yellow light തെളിയും, 10 മിനിറ്റ് ആകുമ്പോൾ ( Time out ) Red light തെളിയും. Red light തെളിയുന്നതിന് മമ്പായി കർട്ടൻ പൂർണമായും താഴ്ന്നിരിക്കണം എന്നത് ഒരു പ്രധാന മാനദണ്ഡമാണ്.
അതുപോലെ തന്നെ ഒന്നെങ്കിൽ Record ചെയ്ത music അല്ലെങ്കിൽ Live music . ഇവരണ്ടും ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല.
ഈ രണ്ട് നിയമങ്ങളും കാറ്റിൽ പറത്തി നടത്തിയ ടീമുകൾക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചത്.
മത്സരങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകതയാണ് മത്സരങ്ങൾക്ക് മിനിറ്റുകൾക്ക് മുന്നേയുള്ള ലോട്ട് എടുപ്പ്. മത്സരിക്കാനുള്ള എല്ലാ ടീമിന്റെയും പ്രതിനിധികൾ എത്തിയാണ് ലോട്ട് എടുക്കുന്നത്, ലോട്ട് നമ്പർ അനുസരിച്ച് എല്ലാ ടീമുകളും മത്സരത്തിൽ പങ്കെടുക്കേണ്ടതുമാണ്, ഏതെങ്കിലും തരത്തിൽ ടീമുകൾക്ക് മത്സരങ്ങളിൽ ലോട്ട് അനുസരിച്ച് പങ്കെടുക്കാൻ അസൗകര്യം ഉണ്ടെങ്കിൽ അത് ലോട്ട് എടുക്കുന്നതിനു മുമ്പായി സംഘാടകസമിതിയെ അറിയിക്കേണ്ടതുമാണ്. ലോട്ട് എടുത്തതിനു ശേഷം അതാത് ലോട്ട് നമ്പറുകൾ അനുസരിച്ച് മത്സരത്തിൽ പങ്കെടുക്കാതിരിക്കുന്ന ടീമിനെ അസാധുവാക്കുന്നതുമാണ്.
എന്നാൽ ഇവിടെ 2, 4, 12 ലോട്ട് നമ്പർ കിട്ടിയ ടീമുകൾ അതാത് സമയങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാതിരിക്കുകയും മത്സരത്തിന്റെ അവസാന സമയത്താണ് ഇവർ പെർഫോം ചെയ്യുകയും ചെയ്തത്. ലോട്ട് എടുത്തതിനുശേഷം ഇവർ കൂടുതൽ സമയം ലഭിക്കുന്നതിനായി ഹോസ്പിറ്റൽ കേസ് ഉണ്ട് എന്ന് പറഞ്ഞാണ് അവസാനം പെർഫോം ചെയ്യുന്നതിനായി എത്തിയത് ഈ വിവരം ലോട്ട് എടുക്കുന്നതിന് മുൻപായി നാടകസമിതിയെ അറിയിക്കേണ്ടതായിരുന്നു, എന്നാൽ ഇവർ ലോട്ട് എടുത്തതിനു ശേഷം സമയം കൂടുതൽ ലഭിക്കുന്നതിനായി മറ്റ് പല കോളേജുകളുമായി ലോട്ട് നമ്പർ വച്ചു മാറുന്നതിന് ശ്രമിച്ചു ആ ശ്രമം നടക്കാതായതിനാലാണ് ഇവർ ഹോസ്പിറ്റൽ ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്തത്, എന്നാൽ സംഘാടകസമിതിയും ഇവരുടെ കള്ളത്തരത്തിന് കൂട്ടുനിന്നു.
ഈ കാര്യങ്ങളെല്ലാം കണ്ണടച്ചാലും 10 മിനിറ്റിൽ കവിയാതെ Play അവസാനിപ്പിക്കണം എന്ന പ്രധാന നിയമനം തന്നെ ലംഘിച്ചവരാണ് മത്സരിച്ച ടീമുകളിൽ ഏറെ പേരും. അതിൽ രണ്ടും മൂന്നും സ്ഥാനം ലഭിച്ച സിഎംഎസ് കോളേജ് കോട്ടയം, എസ് എച്ച് കോളേജ് തേവര എന്നിവരും 10 മിനിറ്റ് 46 സെക്കൻഡ്, 10 മിനിറ്റ് 9 സെക്കൻഡ് യഥാക്രമം ഈ സമയം എടുത്ത് ടൈം ഔട്ട് ആയവരാണ്. ഈ മത്സരങ്ങളുടെ അവസാനം ഫലം പ്രതീക്ഷിച്ചിരുന്ന കോളേജുകളോട് ഒരുപാട് പരാതികൾ ലഭിച്ചതിനാൽ Result പിന്നീട് പ്രഖ്യാപിക്കും എന്നും പറഞ്ഞ് സംഘാടകസമിതി തടി തപ്പി.
മത്സരങ്ങളുടെ അവസാന ദിവസം ആകെ മൊത്തം പോയിൻറുകൾ വിലയിരുത്തി മഹാരാജാസ് കോളേജിന് ഒന്നാം സ്ഥാനം നൽകുന്നതിനായി സ്കിറ്റ് റിസൾട്ടിൽ അട്ടിമറി നടത്തി. മത്സരങ്ങൾ അവസാനിച്ചപ്പോൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഏറ്റവും നല്ല സ്കിറ്റ് കാഴ്ചവച്ച ആലുവ UC കോളേജിന് വെറും എ ഗ്രേഡ് മാത്രം നൽകി ഒതുക്കപ്പെട്ടു. ഈ മത്സരങ്ങളുടെ ഫല പ്രഖ്യാപനത്തിലെ രാഷ്ട്രീയം മറ്റൊന്നാണ് SFI നടത്തുന്ന കലോത്സവത്തിൽ KSU യൂണിയൻ ഭരിക്കുന്ന കോളേജുകളെ തഴയുക എന്നത് ഒരു പുതിയ കാര്യമൊന്നുമല്ല.
സ്കിറ്റ് മത്സരത്തിൽ ആലുവ UC കോളേജിന് കിട്ടേണ്ട ഒന്നാം സ്ഥാനം എങ്ങനെയും തടയുക എന്നതും, എറണാകുളം മഹാരാജാസ് കോളേജിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകുക എന്നതും കലോത്സവത്തിന്റെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. 105 Point നേടി ഒന്നാം സ്ഥാനത്ത് നിന്നിരുന്ന St . Therases കേളേജിന് ലഭിക്കേണ്ടിയിരുന്ന ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ ഒറ്റ അട്ടിമറിയിലൂടെയാണ് അവർക്ക് നഷ്ടമായത്. Jedges നെ സ്വാധീനിച്ചും Result അട്ടിമറിച്ചും സ്ഥാനങ്ങൾ നേടിയെടുത്തിട്ട് നിങ്ങൾക്കെങ്ങനെ ആത്മാത്ഥമായി സന്തോഷിക്കാൻ പറ്റുന്നു.
കലോത്സവത്തിന്റെ സ്വഭാവം ഇത്തരത്തിൽ ആണെങ്കിൽ ഇനി വരും വർഷങ്ങളിൽ SFI യൂണിയൻ ഭരിക്കുന്ന കോളേജുകളെ മാത്രം പങ്കെടുക്കാൻ അനുവദിക്കുക.
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി നടത്തിയ ഫല പ്രഖ്യാപനം, മത്സരിച്ച മത്സരാർത്ഥികളെയും കണ്ടിരുന്ന ആളുകളെയും വിഢികളാക്കുകയാണ് എന്നത് തിരിച്ചറിയുമ്പോൾ ആദ്യം പറഞ്ഞ തലക്കെട്ട് ഇവിടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ നിർബന്ധിതരാകുകയാണ് ” കണ്ടതെല്ലാം പൊയ് കാണാത്തത് നിജം ” ..