
കോട്ടയം : കോട്ടയം കെ കെ റോഡിൽ ജില്ലാ ആശുപത്രിക്കും ശീമാട്ടിക്കും ഇടയിലായി വിവിധ കടകളിൽ മോഷണം.. ഇന്നലെ രാത്രിയിലായിരുന്നു മോഷണം നടന്നത്. രാവിലെ കടകൾ തുറക്കാനെത്തിയ ഉടമകളും ജീവനക്കാരുമാണ് കടകളുടെ പൂട്ടുകൾ പൊളിച്ച നിലയിൽ കണ്ടത്. കവർച്ച ചെയ്യപ്പെട്ട സാധനങ്ങളുടെയും പണത്തിന്റെയും കണക്കെടുത്ത് വരികയാണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.