തലയോലപ്പറമ്പ് : ശക്തമായ മഴയിൽ സ്വകാര്യ വ്യക്തിയുടെ കയ്യാലയും മതിലും പ്രധാന റോഡിലേക്ക് ഇടിഞ്ഞ് വീണു. ചൊവ്വാഴ്ച പുലർച്ചെ ശക്തമായ കാറ്റിലും മഴയിലും തലയോലപ്പറമ്പ് കിഴക്കുംഭാഗം എസ് എൻ ഡി പി ശാഖ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ 12 അടിയോളം ഉയരമുള്ള കയ്യാലയും മതിലും 20 മീറ്ററോളം ഭാഗം ഇടിഞ്ഞ് റോഡിലേക്ക് പതിച്ചു. പുലർച്ചെയായിരുന്നതിനാലും സംഭവ സമയത്ത് റോഡിൽ കാൽനടയാത്രക്കാരും വാഹനങ്ങളും കുറവായിരുന്നതിനാലും വലിയ ദുരന്തം ഒഴിവായി.