ആന്ധ്രാപ്രദേശ് : മദ്യലഹരിയിലായിരിക്കെ വിഷമുള്ള മൂര്‍ഖന്‍ പാമ്പുമായി കളിക്കാന്‍ ശ്രമിച്ചയാള്‍ക്കു കൊത്തേറ്റ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ കാദിരിയിലെ ഒരു കോളേജിന് സമീപമാണ്. നാഗരാജു എന്നയാളാണ് പാമ്പുമായി റോഡില്‍ കളിച്ച് ഒടുവില്‍ കടിയേറ്റ് ആശുപത്രിയിലായത്.
മുര്‍ഖനെ പിടികൂടാന്‍ എത്തിയ നാഗരാജു ആദ്യം പാമ്പിന്റെ അടുത്തെത്തുകയയാരുന്നു. നാഗരാജു ശല്യം ചെയ്തതോടെ മൂര്‍ഖന്‍ സമീപത്തെ കോളേജ് വളപ്പിലേക്ക് കയറി. അവിടുത്തെ ഒരു കുറ്റിക്കാട്ടില്‍ കയറുന്നതിനിടെയാണ് ഇയാൾ പാമ്പിനെ പിടികൂടിയത്.
നാഗരാജു പാമ്പിനെ വീണ്ടും റോഡിലേക്ക് കൊണ്ടുവന്ന് കളിക്കാന്‍ തുടങ്ങി. ഒരു മണിക്കൂറോളം മൂര്‍ഖന്‍ പാമ്പിനെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നപ്പോള്‍, സമീപവാസികളും, കണ്ടുനിന്നവരും അയാള്‍ക്ക് മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ടിരുന്നു, അതെല്ലാം അയാള്‍ അവഗണിച്ചു. അവസാനം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനിടയില്‍ മൂര്‍ഖന്‍ നാഗരാജുവിനെ കൊത്തുകയായിരുന്നു.