ബംഗ്ലാദേശ് : ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശിൽ സൈന്യം ഭരണം ഏറ്റെടുത്തു. രാജ്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും, ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
സൈനിക മേധാവിയുടെ വാക്കുകൾ ഇങ്ങനെ : രാജ്യം വളരെയേറെ കഷ്ടപ്പാടുകൾ നേരിട്ടു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണ്.