മുല്ലപ്പെരിയാർ വിഷയത്തിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു പിന്നാലെയാണ് അഖിൽ മാരാർ രംഗത്തെത്തിയിരിക്കുന്നത്. ഡാമിന്റെ കെട്ടുറപ്പിനെ പറ്റി പഠിക്കുന്നതിനായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും സുപ്രീംകോടതിയും ചേർന്ന് ഒരു സമിതിയെ രൂപീകരിക്കണമെന്നും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമാണെങ്കിൽ പുതിയ ഡാം പണിയണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ ഭീതിയിൽ ആകുന്ന തരത്തിലുള്ള പ്രചരണങ്ങൾ ഒഴിവാക്കണമെന്നും മാരാർ പറയുന്നു.