ചൈന : വിവര സാങ്കേതിക രംഗത്ത് പുതിയ പരിക്ഷണങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി ചൈന ബഹിരാകാശത്തേക്ക് അയച്ച റോക്കറ്റ് ലക്ഷ്യം കാണുന്നതിനു മുമ്പായി തകർന്നു തരിപ്പണമായി. ബഹിരാകാശത്ത് അനിയന്ത്രിതമായി പറക്കുന്ന ഈ റോക്കറ്റ് അവശിഷ്‌ടങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിക്ക് മുന്നില്‍ ഉത്തരംമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് ശാസ്ത്രലോകം.
ബഹിരാകാശത്ത് വച്ച് തകർന്നത് 18 ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകളുമായി പോയ ഷാങ്‌ഹായ് സ്പേസ്‌കോം സാറ്റ്‌ലൈറ്റ് ടെക്‌നോളജിയുടെ റോക്കറ്റാണ്. എസ് എസ് ടി ചൈനീസ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സാങ്കേതിക സ്ഥാപനമാണ്. 300 കഷ്ണങ്ങളായി ഈ റോക്കറ്റ് ചിതറിത്തെറിച്ചുവെന്ന് അമേരിക്കന്‍ ബഹിരാകാശ ട്രാക്കിംഗ് ഏജന്‍സികൾ പറഞ്ഞിരുന്നു. എന്നാൽ, ഏറ്റവും പുതിയ കണ്ടെത്തലുകൾക്ക് അനുസൃതമായി ഇത് 900ത്തിലേറെ കഷണങ്ങളായി പിളര്‍ന്നുവെന്നാണ് പറയുന്നത്.
ഇത് ആയിരത്തിലധികം കൃത്രിമ ഉപഗ്രഹങ്ങൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നു, റോക്കറ്റ് അവശിഷ്ടങ്ങൾ ഭൂമിയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ ഉയരത്തില്‍ കറങ്ങി നടക്കുന്നതാണ്. ഇവ വർഷങ്ങളോളം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ തുടരാൻ സാധ്യതയുണ്ട്.