വൈക്കം : എം.ജി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊതവറ സെൻ സേവിയേഴ്സ് കോളേജിലെ ഇലക്ഷനേ സംബന്ധിച്ച് നടന്ന തർക്കത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡൻ്റ് നിധിൻ മോഹൻ(19) ന് പരിക്കേറ്റു. ചെവിയുടെ കർണ്ണ പടത്തിന് പൊട്ടലും സാരമായി പരിക്കുമേറ്റ നിധിൻ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. തിരഞ്ഞെടുപ്പിൽ കെ എസ് യു പ്രതിനിധികളെ മത്സരിപ്പിച്ചതിന് പിന്നിൽ നിധിനോടുള്ള വിരോധമാണെന്നും, അതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും കെ എസ് യു ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് കിരൺ, തിരഞ്ഞെടുപ്പിൽ വിജയിച്ച ആർട്സ് ക്ലബ് സെക്രട്ടറി അലൻ.
എസ് എഫ് ഐ മുൻ കോളേജ് ചെയർമാൻ ജിതിൻ എന്നിവർക്കെതിരെ വൈക്കം പോലീസ് കേസ്സെടുത്തു. കോളേജിൽ നിന്നും പോകുന്നതിനിടെ അവിടെ നിന്ന തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് കാട്ടി എസ് എഫ് ഐ പ്രവർത്തകരുടെ പരാതിയെ തുടർന്ന് നിധിനും, കെ എസ് യു യൂണിറ്റ് അംഗം അനന്തുവിനെതിരെയും
പോലീസ് മറ്റൊരു കേസ്സും എടുത്തിട്ടുണ്ട്.