മുംബൈ :- ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്നും എലെഫന്റാ ഐല ന്റിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മുംബൈ തീരത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ 56 പേർ ബോട്ടിലുണ്ടായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ലൈഫ് ജാക്കറ്റ് അണിഞ്ഞ യാത്രക്കാരെക്കാരെ അപകടത്തിൽ നിന്നും രക്ഷിക്കുന്നതും മറ്റൊരു ബോട്ടിലേക്ക് അവരെ സുറാഖശീതമായി കയറ്റുന്നതും വിഡിയോയിൽ കാണാം.
ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ത്യൻ നേവി, ജവഹർലാൽ നെഹ്‌റു അതോറിറ്റി, കോസ്റ്റ് ഗാർഡ്, യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മത്സ്യത്തൊഴിലാളികളും ഇതിൽ പങ്കാളിയായിട്ടുണ്ട്.