സ്വർണ വില കുറഞ്ഞു; ഇന്നത്തെ സ്വർണ വില അറിയാം
തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. 57,720 രൂപയാണ് സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഇത് 58,080 രൂപയായിരുന്നു.
7,215 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റ ഇന്നത്തെ വില. ഇന്നലെ 7,260 രൂപയായിരുന്നു. 45 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലുണ്ടായ കുറവ്. 2025 ൽ സ്വർണ വില കുത്തനെ ഉയരുകയായിരുന്നു ഇന്നലെ വരെ.
2024 ജനുവരിയിൽ 46,520 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഏപ്രിലിൽ 50,000 രൂപകടന്ന സ്വർണ വില, 2024 ഡിസംബറോടെ 57,000 കടന്നു.
കേരളത്തിലെ കഴിഞ്ഞ പത്തു ദിവസത്തെ സ്വർണവില (1 ഗ്രാം)
Jan 4, 2025 ₹7,215 (- 45)
Jan 3, 2025 ₹7,260 (+80)
Jan 2, 2025 ₹7,180 (+30)
Jan 1, 2025 ₹7,150 (+40)
Dec 31, 2024 ₹7,110 (-40)
Dec 30, 2024 ₹7,150 (+15)
Dec 29, 2024 ₹7,135 (0)
Dec 28, 2024 ₹7,135 (-15)
Dec 27, 2024 ₹7,150 (+25)
Dec 26, 2024 ₹7,125 (+25)