കൊല്ലം :- കൊല്ലം അഞ്ചലിൽ 2006ൽ യുവതിയെയും 17 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു മലയാളികളെ സിബിഐ അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശി ദിവിൽകുമാർ (42), കണ്ണൂർ പുതുശ്ശേരി സ്വദേശി രാജേഷ് (47) എന്നിവരാണ് പിടിയിലായത്. ഇവർ പത്താൻകോട്ട് യൂണിറ്റിലെ സൈനികരായിരുന്നു.
പോണ്ടിച്ചേരി ഐഡൻ്റിറ്റിയിൽ താമസിച്ചിരുന്ന പ്രതികളെ സിബിഐ ചെന്നൈ യൂണിറ്റ് പിടികൂടി.
പ്രദേശത്തെ സ്കൂൾ അധ്യാപകരെയാണ് ഇരുവരും വിവാഹം കഴിച്ചത്. 2006 ഫെബ്രുവരിയിൽ അഞ്ചലിലെ ആലയമണ്ണിലെ വസതിയിൽ രഞ്ജിനിയും ഇരട്ടക്കുട്ടികളും കഴുത്തറുത്ത് കൊലചെയ്യപ്പെട്ടു. അവിവാഹിതയായിരുന്ന രഞ്ജിനി ദിവിൽകുമാറുമായി അടുപ്പത്തിലായിരുന്നു. തുടർന്ന് അവർ ഗർഭിണിയായതോടെ മക്കളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് രഞ്ജിനി പ്രതി ദിബിൽകുമാറിനോട് ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണം. അഞ്ചൽ അലയമൺ സ്വദേശി തന്നെയായ ദിബിൽകുമാർ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ യുവതി നിയമനടപടികളുമായി മുന്നോട്ടുനീങ്ങി. ആ നീക്കം ദിബിലിനെ പ്രകോപിപ്പിച്ചു. സുഹൃത്തും സൈനികനുമായ കണ്ണൂർ സ്വദേശി രാജേഷും ദിബിലും ഒന്നിച്ചാണ് അവധിയ്ക്ക് നാട്ടിലെത്തുന്നത്. യുവതിയുടെ വീട്ടിൽ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ചുകയറിയ പ്രതികൾ യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് അവർ വനിതാ കമ്മീഷനിൽ പരാതി നൽകി . സിബിഐ ഏറ്റെടുക്കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് ആദ്യം കേസ് അന്വേഷിച്ചിരുന്നു. ഇവർ പോണ്ടിച്ചേരിയിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.