കോങ്കോ ഫാർമേഴ്സ് നിർമ്മിച്ച് അരുൺ നാഥ് കൈലാസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം “തെറ്റിപ്പൂ സമിതി ” യൂട്യൂബിൽ റിലീസ് ചെയ്തു..
ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ ചുറ്റുപാടുകളെക്കുറിച്ചും ഇന്ത്യയൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രൊപ്പഗാണ്ടയെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒരു ഡാർക്ക് കോമഡി ഹൃസ്വചിത്രമാണ് തെറ്റിപ്പൂ സമിതി. ചിത്രത്തിലുടനീളമുള്ള ഭീതിയും നിഗൂഢതയും ഏതൊരു കാണിയെയും രസിപ്പിക്കുമെന്നത് തീർച്ച!
ജനക്കൂട്ടത്തിൽ നിന്ന് രാജാവ് ഉദിക്കും. താമസിയാതെ അത് രാജാക്കന്മാരുടെ കൂട്ടമായി മാറും. ഈ രാജാക്കന്മാരുടെ കൂട്ടം അശ്രദ്ധമായി പരസ്പരം പിന്തുടരുന്ന അടിമകളുടെ കൂട്ടമായി മാറും. ഈ ജനക്കൂട്ടം മുഖമില്ലാത്തവരായി മാറും അല്ലെങ്കിൽ അവയിലൊന്നിനെ അല്ലെങ്കിൽ മറ്റൊന്നിനെ പ്രതിഫലിപ്പിക്കാൻ തുടങ്ങും…. എന്ന ആശയത്തിൽ കാലിക സമൂഹത്തിലെ സാഹചര്യങ്ങളെ വ്യക്തമായി ആവിഷ്കരിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ…
ജയചന്ദ്രൻ ബി. മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കിരൺ നാഥ് കൈലസാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.