ഏറ്റുമാനൂർ ബൈപ്പാസിൽ സിഗ്നലിനു സമീപം തമിഴ്നാട്ടിൽ നിന്നും ഏത്തക്കുല കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്നും ഒപ്പം ഉണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം എന്നും നാട്ടുകാർ പറയുന്നു.