ശബരിമലയിൽ ഭക്തജന തിരക്ക് ഏറിവരുന്ന സാഹചര്യത്തിൽ, എരുമേലിയിലും നിലക്കലും പമ്പയിലും അമിതമായി പാർക്കിംഗ് ഫീസ് ഈടാക്കുന്നതായി പരാതി.
എരുമേലിയിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിച്ചിട്ടുണ്ടെങ്കിലും അവർക്ക് തോന്നുന്നതാണ് ഫീസിനത്തിൽ ഈടാക്കുന്നത്.
ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങളുടെ തരം അനുസരിച്ച് പാർക്കിംഗ് ഫീസ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഫീസ് പിരിക്കുന്ന ജീവനക്കാർ നിശ്ചയിച്ചിട്ടുള്ളതിൽ കൂടുതൽ തുക ഈടാക്കുന്നു എന്നും അപമര്യാതയായി പെരുമാറുന്നുവെന്നും വ്യാപകമായ പരാതി നിലനിൽക്കുന്നു. ആയതിനാൽ അധികാര കേന്ദ്രങ്ങൾ ഇടപെട്ട് പാർക്കിംഗ് ഫീസ് പിരിക്കുന്നതിൽ ഏകീകൃത ഫീസ് നിർബന്ധമാക്കണമെന്നും ഭക്തജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.