സംസ്ഥാനത്ത് നടന്ന പല കൊലപാതകക്കേസുകള്‍ക്കും തീവ്രവാദക്കേസുകള്‍ക്കും തുമ്പുണ്ടാക്കിയത് കല്ല്യാണിയുടെ ഇടപെടലുകളായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ നവംബർ 20ന് ചത്ത കല്യാണി എന്ന നായയുടെ മരണഎന്നാൽ ഒരു നായയുടെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന ണ്ടെത്തലിനെത്തുടർന്നാണ് മരണത്തിലെ ദുരൂഹത സംബന്ധിച്ച് വിവരം പുറത്തു വന്നത്. അതിനാൽ സംഭവത്തിൽ അന്വേഷണം നടത്താനൊരുങ്ങി കേരള പൊലീസ്. ക്രെെംബ്രാഞ്ചാണ് അന്വേഷിക്കാനൊരുങ്ങുന്നത്.
ഇൻസ്പെക്ടർ റാങ്കിലുള്ള നായയുടെ മരണം പൊലീസിൽ ചില സംശയങ്ങൾ ഉയർത്തിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് നായ മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. നിലവിൽ പൂന്തുറ പൊലീസ് ആണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി.
നായയുടെ മരണത്തിനു പിന്നാലെ മൃതേഹം പോസ്റ്റുമോർട്ടം നടത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിൽ നായ മരിച്ചത് വിഷം ഉള്ളിച്ചെന്നാണെന്ന് സൂചനകളാണ് ലഭിച്ചത്. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. നായയുടെ മരണം സംബന്ധിച്ച് പൂന്തുറ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ പുരോഗതിയില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള തീരുമാനം കൈക്കൊണ്ടു എന്നാണ് സൂചനകൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്.
ഏതു വിധേനയാണ് നായയുടെ ഉള്ളിൽ വിഷം എത്തിയതെന്ന അന്വേഷണത്തിലാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുവാനായി നായയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നായയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി കൈക്കൊണ്ടിട്ടുണ്ട്. പൂന്തുറ ഡോഗ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ വി ഉണ്ണിത്താൻ അടക്കം മൂന്നു പൊലീസുകാർക്കെതിരെയാണ് നടപടി എത്തിയിരിക്കുന്നത്.
നായയെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന സംശയമാണ് നിലവിൽ ഉയരുന്നത്. നവംബർ 20നാണ് പൊലീസിൽ ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത്. എട്ടു വയസ്സായിരുന്നു നായയുടെ പ്രായം. 2015 ലാണ് പരിശീലനം കഴിഞ്ഞ് നായ പൊലീസ് സേനയുടെ ഭാഗമായത്. അന്നുമുതൽ നിരവധി മികവുറ്റ പ്രവർത്തനങ്ങൾ നായ കാഴ്ചവച്ചിരുന്നു. അതുകൊണ്ടുതന്നെ പൊലീസ് സേനയ്ക്കുള്ളിലും പുറത്തും കല്യാണിക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു. സ്‌നിപ്പര്‍ വിഭാഗത്തില്‍പ്പെട്ട നായയായിരുന്നു കല്യാണി. പരിശീലനം പൂര്‍ത്തിയാക്കിയ 19 നായകളില്‍ ഒന്നാമതായിരുന്നു കല്യാണിയുടെ സ്ഥാനം.
തൻ്റെ സർവീസ് കാലയളവിൽ നാലു ഡ്യൂട്ടി മീറ്റുകളില്‍ കല്യാണി പങ്കെടുത്തിരുന്നു. അവയിലെല്ലാം മികച്ച പ്രകടനങ്ങളാണ് അത് നടത്തിയത്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളിലും ഈ നായ പങ്കെടുക്കുകയുണ്ടായി. നിരവധി ബഹുമതികളാണ് അവളെ തേടി എത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ 2021 വര്‍ഷത്തെ എക്‌സലന്‍സ് പുരസ്‌കാരവും കല്ല്യാണിക്ക് ലഭിച്ചിട്ടുണ്ട്. പത്തോളം ഗുഡ് സര്‍വീസ് എന്‍ട്രി സ്വന്തമാക്കിയ കല്യാണി വയറിലുണ്ടായിരുന്ന ട്യൂമറിനു ചികില്‍സയിലായിരുന്നു എന്നാണ് വിവരം.