കോട്ടയം : കാണക്കാരി പെട്രോൾ പമ്പിന് മുൻവശത്തുള്ള ഓടയുടെ സ്ലാബുകൾ തകർന്ന നിലയിൽ
കഴിഞ്ഞ ദിവസം പമ്പിലേക്ക് പെട്രോൾ അടിക്കാൻ ഒരു ടോറസ് ലോറി കയറിയപ്പോഴാണ് സ്ലാബുകൾ തകർന്നത്. കാര്യമായി അപകടം ഒന്നും ഉണ്ടായില്ല.
ഈ ഭാഗത്ത് പതിവായി വെള്ളക്കെട്ട് രൂപപ്പെടുന്നതാണ്.
വരുന്ന ദിവസങ്ങൾ കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ നിർമ്മാണം തടസ്സപ്പെടാനും, അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കുക