കോട്ടയം: കുറുപ്പന്തറ പുളിന്തറ വളവിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം. ഇന്ന് വെളുപ്പിനെ 3.30 തോ ടെയാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
പുളിന്തറ വളവിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച ശേഷം സമീപം ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത ശേഷമാണ് നിന്നത്. കോട്ടയത്ത് നിന്നും വയനാടിന് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കുകളില്ല. വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം കാർ വട്ടം കറങ്ങി ഓടയുടെ മീതെയാണ് കിടക്കുന്നത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. വൈദ്യുതി പോസ്റ്റ് ചുവടെ ഒടിയുകയും, കെഎസ്ഇബി ജീവനക്കാർ എത്തി പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഒരു സ്ഥിരം അപകട മേഖലയായി കുറുപ്പന്തറ പുളിന്തറ വളവ് മാറിയിരിക്കുകയാണ്.