കോട്ടയം: വൃത്തിഹീനമായ അടുക്കള, ഭക്ഷണം. തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം നഗരത്തിൽ കുമാരനല്ലൂർ, നാട്ടകം ഭാഗങ്ങളിലെ 15 ഹോട്ടലുകൾക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏഴ് ദിവസ സമയമാണ് ചില ഹോട്ടലുകൾക്ക് നൽകിയിരിക്കുന്നത് ചില ഹോട്ടലുകൾ പൂട്ടുന്നതിന് നോട്ടീസ് നൽകും.
സീസർ പാലസ് , ആര്യാസ് (ബേക്കർ ജംഗ്ഷൻ ) , റീജൻസി (നാഗമ്പടം ബസ് സ്റ്റാൻഡ്), രമ്യ (നാഗമ്പടം ബസ് സ്റ്റാൻഡ്), സാമ്രാട്ട് (നാഗമ്പടം ബസ് സ്റ്റാൻഡ്), കെ ആർ ബേക്കേഴ്സ്, ശക്തി ടൂറിസ്റ്റ് ഹോം എം എ ഹോട്ടലുകൾക്കാണ് പ്രശ്നം പരിഹരിക്കുന്നതിന് ഏഴു ദിവസത്തെ സമയം നൽകിയിരിക്കുന്നത്.
വൃത്തിഹീനമായ അടുക്കള, ലൈസൻസ് പ്രദർശിപ്പിച്ചിട്ടില്ല, മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, മതിയായ ശൗചാലയമില്ല, ജൈവ – അജൈവ മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, ഹെൽത്ത് കാർഡ് ഇല്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഈ ഹോട്ടലുകളിൽ കണ്ടെത്തിയത്.
ഇംപീരിയൽ ഹോട്ടൽ (ടി.ബി റോഡ് ), ബസന്ത് ഹോട്ടൽ (ടി.ബി റോഡ് ), കെ കെ പ്ലാസ ഹോട്ടൽ (ടി.ബി റോഡ് ), ഇന്ത്യൻ കോഫി ഹൗസ്, ഗ്രാൻഡ് അംബാസിഡർ (കെ. കെ റോഡ് ), കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കാൻറീൻ (ടി.ബി റോഡ് ) ഈ ഹോട്ടലുകൾ താൽക്കാലികമായി അടയ്ക്കാൻ നോട്ടീസ് നൽകാനാണ് ശുപാർശ നൽകിയിരിക്കുന്നത്.
പഴയ ഭക്ഷണം, വൃത്തിഹീനമായ പരിസരം മൂലമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നല്ല ഹോട്ടലുകൾ
പരിശോധനയിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താത്ത ഹോട്ടലുകൾ ഇവയൊക്കെയാണ് ഹോട്ടൽ സൂര്യ, റബാവി, അക്ഷയ , മാഹി കഫെ, ഷാലിമാർ, ആനന്ദ്, കളക്ടറേറ്റ് കാന്റീൻ എന്നിവയാണ്.