മൂന്നുദിവസം കേരളത്തിൽ ഒരു ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മറ്റെന്നാൾ വയനാട് ജില്ലയിലും ആണ് നിലവിൽ ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
വിവിധ ജില്ലകളിൽ 28ആം തീയതി വരെ പ്രഖ്യാപിച്ചിട്ടുണ്ട്, ഇന്ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം – കാസർഗോഡ് – കണ്ണൂർ ജില്ലകളിലും നാളെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലും ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര തീരദേശ മേഖല താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.