ഡൽഹി: റദ്ദാക്കിയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി പറയും.
കഴിഞ്ഞ മെയ് 17 ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഹർജിയിൽ വിധി പറയാനായി മാറ്റിയിരുന്നു.
അതേസമയം, ഡൽഹി മദ്യനയ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. ഇത് പുതിയ മദ്യ നയത്തിന് പകരമായി 100 കോടി രൂപ അഴിമതിപ്പണം കൈപ്പറ്റുന്നതിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ പങ്കാളിത്തം നേരിട്ട് സൂചിപ്പിക്കുന്നുണ്ട്.