കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് പരുന്തുംമല ഭാഗത്ത് വെച്ച് ഇന്നലെ രാത്രി 9 മണിയോടെയാണ് കർണാടക സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന വാഹനം, ടൂവീലറിൽ വരികയായിരുന്ന മണ്ണാറക്കയം തുണ്ടിയിൽ വീട്ടിൽ ബിനു (29) വിനെ ഇടിച്ചുതെറിപ്പിച്ചത്.
തുടർന്ന് ഈ വാഹനം നിർത്താതെ പോവുകയായിരുന്നു.
കൈയ്ക്കും കാലിനും ഉൾപ്പെടെ ഗുരുതര പരിക്കേറ്റ ബിനുവിനെ ഇരുപത്തിയാറാം മൈൽ മേരിക്യൂൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.
ഇടിച്ചിട്ട് പോയ വാഹനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ കിട്ടിയിട്ടില്ല.
ഈ പ്രദേശത്ത് ഇത്തരത്തിൽ അപകടങ്ങൾ വളരെ കൂടുതലാണെന്നും, ലഭിക്കാവുന്ന സിസിടിവി ദൃശ്യങ്ങളിലൂടെ എത്രയും വേഗം വാഹനം കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.