കോട്ടയം : താഴുത്തങ്ങാടി കൊശവളവിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി വന്ന ആൾട്ടോ കാറും കിയ സോണറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ചിരുന്നവർക്ക് സാരമായി പരുക്ക് പറ്റി, അപകടത്തിൽ ആളപായം ഒന്നുമില്ല. പ്രദേശവാസികളും വഴിയാത്രക്കാരും ചേർന്ന് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ വാഹനങ്ങൾ ഭാഗികമായി തകർന്നു. അപകടകാരണം വ്യക്തമല്ല. കിയ സോണറ്റിന്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികളിൽ നിന്ന് കിട്ടിയ വിവരത്തിൽ വ്യക്തമായത്. പോലീസ് സംഭവത്തിൽ എത്തി തുടർനടപടികൾ സ്വീകരിച്ചു.