പാലാ പൊൻകുന്നം റോഡിൽ കുമ്പനിയിൽ ബൈക്ക് പിക്കപ്പ് ജീപ്പിൽ അടിച്ച് യുവാവ് മരിച്ചു. വെള്ളിയെപള്ളി കുന്നത്ത് പറമ്പിൽ അഭിലാഷ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.
അഭിലാഷിനെ ചേർപ്പുങ്കൽ മാർ ശ്ലീവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അഭിലാഷിൻ്റെ ബൈക്ക് പൂർണമായും തകർന്നിരുന്നു. ബൈക്കിൻ്റെ മുൻചക്രത്തിൻ്റെ റിം പൊട്ടിതകർന്നു. സംഭവത്തിൽ പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.