സിനിമാതാരം അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീടിന് നേരെയാണ് ആക്രമണം നടന്നത്. പുഷ്പ 2 എന്ന ചിത്രത്തിൻറെ റിലീസിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ആക്രമണം.
ഇവർ അല്ലുവിൻ്റെ വീടിന് നേരെ കല്ലും, തക്കാളിയുമെറിഞ്ഞു. ചിലർ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് സെക്യൂരിറ്റിയെ അടക്കം മർദിച്ചതായും വിവരമുണ്ട്. സംഭവദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വീട്ടിലെ ചെടിച്ചട്ടികളടക്കം തകർന്നു കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം ആക്രമണത്തിൽ ആർക്കെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല. ആക്രമണം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിൽ ഉണ്ടായിരുന്നോ എന്നതിലും വ്യക്തതയില്ല. ഇന്നലെ അല്ലു വീട്ടിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.