സാധാരണമായി മനുഷ്യ കുട്ടികൾ പല്ലില്ലാതെയാണ് ജനിക്കാറുള്ളത്. കുട്ടികൾ വളരുന്നതനുസരിച്ച് ആണ് പല്ലുകൾ ഉണ്ടാവുന്നത്. ചെറുപ്പത്തിൽ പാൽപല്ലുകൾ വന്ന് പോയിട്ടാണ് സ്ഥിരമായുള്ള പല്ലുകൾ വരാറ്. ഒരു വ്യക്തിക്ക് അവരുടെ അണപല്ലുകൾ ഉൾപ്പെടെ 32 പല്ലുകൾ ഉണ്ടെന്ന് കണക്കാക്കുന്നു. 21 വയസ്സാകുമ്പോഴേക്കും 32 പല്ലുകളും ഉണ്ടാവുന്നതാണ് പതിവ്. പല്ലുകളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ശരിയായ പോഷകാഹാരം ഇതിൽ പ്രധാനമാണ്.
32 പല്ലുകളുമായി കുഞ്ഞ് ജനിച്ച സംഭവം ഇൻറർനെറ്റിൽ വൈറലായിരിക്കുകയാണ്. ഒരു സ്ത്രീ 32 പല്ലുകളോട് കൂടി ജനിച്ച തന്റെ മകളുടെ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടതോടെയാണ് അസാധാരണമായ ഈ പ്രതിഭാസം ആളുകളുടെ ശ്രദ്ധയിൽ പെട്ടത്.
തനിക്കൊരു കുട്ടി ജനിച്ചെന്നും, ആ കുട്ടി ജനിച്ചപ്പോൾ തന്നെ 32 പല്ലോടും കൂടിയ ആണ് ജനിച്ചത് എന്നും അവർ പറഞ്ഞു. കൂടാതെ താൻ മകളുടെ ഫോട്ടോ പൊതുജനങ്ങൾക്ക് ബോധവൽക്കരണത്തിനായി പങ്കുവെച്ചതാണെന്നൂം അവർ കൂട്ടിച്ചേർത്തു. ഒരു കുട്ടി പൂർണ്ണവളർച്ചയെത്തിയ 32 പല്ലോടു കൂടി ജനിക്കുകയാണെങ്കിൽ ഈ അവസ്ഥയെ ‘നേറ്റൽ ടീത്ത്’ എന്ന് പറയും. കുഞ്ഞിന് ഇത് വളരെ ദോഷകരമല്ലെങ്കിലും, ഇത് അമ്മയ്ക്ക് പ്രശ്‌നമുണ്ടാക്കും എന്ന് അവർ പറഞ്ഞു. കാരണം കുട്ടിക്ക് മുലപ്പാൽ നൽകുന്ന സമയത്ത് അമ്മമാർക്ക് ബുദ്ധിമുട്ടുണ്ടാകും. കൂടാതെ, പല്ലുകൾ ഏതെങ്കിലും രീതിയിൽ തകർന്നാൽ അത് കുട്ടികൾ വിഴുങ്ങാനും സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.
അനേകം ആളുകളാണ് വീഡിയോയ്ക്ക് താഴെ ഇതിനോടകം കമൻറ് ഇട്ടുകൊണ്ട് എത്തിയത്. മിക്ക ആളുകൾക്കും ഇത് കണ്ടിട്ട് വിശ്വസിക്കാൻ ആവുന്നില്ലെന്നും തങ്ങൾ ആരും ഇതുവരെ ഇങ്ങനെ ഒരു പ്രതിഭാസം കണ്ടിട്ടില്ലെന്നും പറയുന്നു. ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് കുട്ടിയുടെ അമ്മയോട് ആളുകൾ നന്ദി പറയുകയും ചെയ്തു.
വീഡിയോ കാണാം : –