തലയോലപ്പറമ്പ്: ബസ് യാത്രക്കിടെ പെരുവ സ്വദേശിയായ റിട്ടേഡ് ജീവനക്കാരനെ സഹായിക്കാനെന്ന വ്യജേന എത്തിയ യുവാവ് പണമടങ്ങിയ ബാഗുമായി മുങ്ങി.
തലയോലപ്പറമ്പ് തലപ്പാറയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ബസ് യാത്രക്കിടെയാണ് സംഭവം.
പെരുവ മൂർക്കാട്ടിൽപ്പടി സ്വദേശിയും റിട്ടേഡ് കെ എസ് ആർ ടി സി ജീവനക്കാരനുമായ ഗോപ നിലയത്തിൽ ചെല്ലപ്പൻ്റെ പണം, ആധാർ കാർഡ്, പാൻ കാർഡ്, താക്കോൽ എന്നിവ അടങ്ങിയ ബാഗാണ് മോഷണം പോയത്. പെരുവ – തലയോലപ്പറമ്പ് റൂട്ടിൽ യാത്ര കഴിഞ്ഞ 19 ന് വൈകിട്ട് ചെയ്യുമ്പോഴാണ് സംഭവം. യാത്രയ്ക്കിടയിൽ യുവാവ് കൂടെ കൂടുകയും തലപ്പാറ ജംഗ്ഷനിൻ എത്തിയപ്പോൾ സഹായിക്കുവാനായി ബിഗ് ഷോപ്പർ ഉൾപ്പെടെ ബസ്സിൽ നിന്ന് ഇറക്കി താഴത്തേക്ക് എടുത്ത് നൽകുകയുമായിരുന്നു. ഇതിനിടെയാണ് ബിഗ്ഷോപ്പറിൻ്റെ മുകളിലായിട്ട് വച്ച ക്യാഷ് ബാഗ് കാണാതാവുന്നത് ചെല്ലപ്പൻ ഉടൻ ബസ്സ് നിർത്തിച്ച് വണ്ടിയിൽ കയറി നോക്കിയെങ്കിലും യുവാവിനെയും പണമടങ്ങിയബാഗും കണ്ടെത്തുവാനായില്ല. ആളെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമെന്നാണ് ചെല്ലപ്പൻ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചെല്ലപ്പൻ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.