പാല – തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞു 15 പേർക്ക് പരിക്ക്.
ബെംഗളുരു – തിരുവല്ല – ആലപ്പുഴ റോഡിൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് 12.15 ടെയാണ് എം സി റോഡിൽ രാമപുരം കുറിഞ്ഞി ഭാഗത്ത് കല്ലട വളവിൽ ആയിരുന്നു അപകടം.
ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ബസ്സിനുള്ളിൽ 21 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകട സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. വളവ് തിരിയുന്നതിനിടെ ബസ്സിൻ്റെ നിയന്ത്രണം നഷ്ടമായി റോഡരികിലെ കൽക്കെട്ടിന് സമീപത്തായി മാറുകയായിരുന്നു. രാമപുരം പോലീസ് എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത് തുടർന്ന് അഗ്നിശമനസേനാംഗങ്ങളും കരിങ്കുന്നം പോലീസും എത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി.
ബസ്സിന്റെ ആറു ചക്രങ്ങളിൽ രണ്ട് ചക്രങ്ങൾക്ക് തേയ്മാനം സംഭവിച്ചിരുന്നു, കനത്ത മഴയ്ക്കും വളവിനുമൊപ്പം ഇതും അപകടകാരണമായിട്ടുണ്ടെന്നാണ് പ്രാഥമികനിഗമനം.
50 അടിയിലേറെ താഴ്ചയുള്ള കൂറ്റൻ കൽക്കെട്ടിന് സമീപത്താണ് ബസ്മറഞ്ഞത്, നേരിയ വ്യത്യാസത്തിൽ വൻ ദുരന്തമാണ് വഴിമാറിയത്