കാണക്കാരി : പൊന്മാങ്കൽ പെട്രോൾ പമ്പിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9.15 ന് ആണ് അപകടം സംഭവിച്ചത്. എം സി റോഡിൽ സർവീസ് നടത്തുന്ന ന്യൂ ഫാൻസി എന്ന ബസ്സും ചങ്ങനാശ്ശേരി സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മറ്റൊരു വണ്ടിയെ കാർ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ കാറിന്റെയും ബസ്സിന്റെയും മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരുക്കുകളില്ല.