ക്രിസ്മസ് സീസണ്‍ കണക്കിലെടുത്ത് കേരളത്തിലേക്ക് 10 സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വെ. ചെന്നൈ, മംഗളൂരു, മുംബൈ ലോകമാന്യതിലക് എന്നിവിടങ്ങളില്‍നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ശബരിമലയിലേക്ക് 416 സ്പെഷല്‍ട്രിപ്പുകളും ഉണ്ടാകുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു.