കൊച്ചി : കോർപ്പറേഷൻ കൗണ്‍സിലർ സുനിതാ ഡിക്സണ്‍ തന്നെ മർദ്ദിച്ചുവെന്ന പരാതിയുമായി യുവതി. മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാർ ഹോട്ടല്‍ ജീവനക്കാരി പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
എന്നാല്‍ താൻ മർദിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പകർത്തിയപ്പോള്‍ ഫോണ്‍ തട്ടിമാറ്റിയതാണെന്നും കൗണ്‍സിലർ പറഞ്ഞു. രാവിലെയാണ് ഇരുവരും തമ്മില്‍ തർക്കമുണ്ടായത്. തർക്കത്തിന്റെ ദൃശ്യം ഇരുവരും പകർത്തിയെന്നും ഇതിനിടയിലാണ് കൗണ്‍സിലർ ബാർ ഹോട്ടല്‍ ജീവനക്കാരിയെ മർദിച്ചതെന്നും പറയുന്നു.
ഹോട്ടല്‍ കൈയേറ്റം ഒഴിപ്പിച്ച് കാന ശുചീകരിക്കാനാണ് താൻ അവിടെ എത്തിയതെന്നാണ് കൗണ്‍സിലർ പറയുന്നത്. അവിടെ എത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ വളയുകയായിരുന്നുവെന്നാണ് കൗണ്‍സിലർ പറഞ്ഞത്. കോണ്‍ട്രാക്ടർ അടക്കമുള്ളവർ തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും ബാറില്‍ നിന്ന് ഇറങ്ങി വന്ന ജീവനക്കാർ തന്റെ ജോലി തടസ്സപ്പെടുത്തുകയുമായിരുന്നുവെന്ന് കൗണ്‍സിലർ വിശദീകരിച്ചു.