ട്രിപ്പിനിടയിലെ അതിരു വിടുന്ന അഭ്യാസപ്രകടനം
പുള്ളിക്കാനം കാഞ്ഞാർ റോഡിലെ ഒരു സ്ഥിരം കാഴ്ചയാണിത്. ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന്റെ ഡോറിൽ കയറിയിരുന്ന് ചുറ്റുമുള്ള ആളുകളെ കൈവീശി കാണിച്ചുകൊണ്ടാണ് ചെറുപ്പക്കാർ യാത്ര ചെയ്യുന്നത്. വളരെ അപകടകരമായ ഒരു പ്രവണതയാണിത്, ഇവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണിത്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് മൂന്നാർ ഗ്യാപ്പ് റോഡിൽ ഇതുപോലെ തന്നെ കാറിൻ്റെ ഡോറിലിരുന്ന് യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയുടെ തല സൈഡിലെ പാറയിൽ ഇടിച്ച് അപകടമുണ്ടായിരുന്നു. അന്ന് MVD അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ ഇപ്പോഴും ഈ അപകട യാത്രകൾ തുടരുന്നു.
ഇത്തരത്തിലുള്ള പ്രവണത ആളുകളിൽ ഉണ്ടാകാതിരിക്കാൻ തക്ക മാതൃകാപരമായ ഉള്ള ശിക്ഷ നൽകണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Reels എടുക്കാനും മറ്റുമുള്ള അപകട യാത്രകളും അപകടങ്ങളും കണ്ടുമടുത്ത പ്രദേശവാസികൾ ഇതിനെതിരെ പ്രതികരിച്ചപ്പോൾ അവരെ അസഭ്യം പറഞ്ഞു കൊണ്ട് ഇത്തരത്തിലുള്ള യാത്രകൾ അവിടെ നടന്നുകൊണ്ടേയിരിക്കുന്നു.
നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തിലുള്ള യാത്രകൾ എങ്കിലും ഒഴിവാക്കി തരണമെന്നാണ് പ്രദേശവാസികൾക്ക് പറയാനുള്ളത്.