വൈക്കം : കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായ ബി ജെ പി മേലൊ ഭാരവാഹിയെ റിമാൻ്റ് ചെയ്തു.. വെള്ളൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഓലിക്കരയിൽ വീട്ടിൽ മനോജ് കുമാര്‍ (48) ആണ് റിമാൻ്റിലായത്. ബാങ്കിന്റെ വെള്ളൂർ ശാഖയിൽ കഴിഞ്ഞ ഓഗസ്റ്റിൽ രണ്ടുതവണകളിലായി മുക്ക് പണ്ടം പണയംവച്ച് ഇയാൾ 2.5 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് പുതിയ അപ്രൈസർ പണയ ഉരുപ്പടികൾ പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ശാഖാ മാനേജരുടെ പരാതിയെ വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുൻപ് തലയോലപ്പറമ്പ് കേരള ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭത്തിലെ കേസ്സിൽ പ്രതിയായിരുന്ന ഇറുമ്പയം സ്വദേശി നൽകിയ ആഭരണങ്ങളാണ് ഇയാൾ പണയം വച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാങ്ക് ശാഖയുടെ സമീപത്ത് വർഷങ്ങളായി ബാർബർ ഷോപ്പ് നടത്തിവരുകയായിരുന്നു മനോജ്.