കോട്ടയം : ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് യൂത്ത് കോൺഗ്രസിൽ നിന്നും നാലു പേരെ നിയമിച്ചു. മുഹമ്മദ് അമീൻ, സനോജ് പനയ്ക്കൻ, സിംസൺ വേഷണൽ, അനീഷാ തങ്കപ്പൻ എന്നിവരെയാണ് നിയമിച്ചത്. കെപിസിസിയുടെ തീരുമാനം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരുന്നതും പൊതുപ്രവർത്തന രംഗത്ത് കൂടുതൽ സജീവമാകുന്നതിന് കരുത്തുപകരുന്നതുമാണ്. ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തങ്ങളുടെ സംഭാവനകൾ ഉണ്ടാകുമെന്ന് മുഹമ്മദ് അമീൻ പറഞ്ഞു.