തിരുവനന്തപുരം :- സംസ്ഥാനത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗ്രാമിന് 7260 രൂപയിലെത്തി. ഇതിന് മുമ്പ് ജനുവരി 3ന് സ്വർണവില ഇതേ നിരക്കിലെത്തിയത്.
ഇന്ന് പവന് 58,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 280 രൂപയാണ് കൂടിയത്. നേരത്തെ നാല് ദിവസം ഒരേ നിരക്കിൽ തുടർന്ന സ്വർണവില കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. പവന് 80 രൂപ വർധിച്ച് 57,800 രൂപയിലെത്തിയിരുന്നു.
ഡിസംബർ 11,12 തീയതികളിൽ പവന് 58,280 രൂപയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. പുതുവർഷത്തിലെ ട്രെൻഡ് ഇത് മറികടക്കുമെന്ന സൂചനയാണ് നൽകുന്നത്.