തിരുവനന്തപുരം : – സംസ്ഥാനത്ത് സ്വർണ്ണവില താഴോട്ട്. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപ കുറഞ്ഞ് 56,320 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 5,815 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 94ലെത്തി.
രാജ്യാന്തര തലത്തിൽ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലെ വിലയിലും ഇപ്പോൾ പ്രതിഫലിക്കുന്നത്. ഡിസംബർ 18ന് അവസാനിച്ച ഫെഡ് യോഗത്തിൽ ഭാവിയിൽ രണ്ട് തവണ പലിശ നിരക്കുകൾ കുറയ്ക്കാനേ സാധ്യതയുള്ളൂ എന്ന വിലയിരുത്തലുണ്ടായതാണ് സ്വർണ്ണത്തിന് തിരിച്ചടിയായത്. അതേ സമയം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ റെക്കോർഡ് ഇടിവ് ഇന്ത്യയിൽ കനത്ത വിലയിടിവ് ഉണ്ടാകാതിരിക്കാനും കാരണമായി.
ഡിസംബറിലെ സ്വര്‍ണ്ണവില (പവനില്‍)
ഡിസംബര്‍ 01: 57,200
ഡിസംബര്‍ 02: 56,720
ഡിസംബര്‍ 03: 57,040
ഡിസംബര്‍ 04: 57,040
ഡിസംബര്‍ 05: 57,120
ഡിസംബര്‍ 06: 56,920
ഡിസംബര്‍ 07: 56,920
ഡിസംബര്‍ 08: 56,920
ഡിസംബര്‍ 09: 57,040
ഡിസംബര്‍ 10: 57,640
ഡിസംബര്‍ 11: 58,280
ഡിസംബര്‍ 12: 58,280
ഡിസംബര്‍ 13: 57,840
ഡിസംബര്‍ 14: 57,120
ഡിസംബര്‍ 15: 57,120
ഡിസംബര്‍ 16: 57,120
ഡിസംബർ 17 : 57,200
ഡിസംബർ 18 : 57,080
ഡിസംബർ 19 : 56,560