ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയും കുറഞ്ഞു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5750 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഇടിവുണ്ടായെങ്കിലും ഇപ്പോഴും റെകോര്‍ഡ് നിരക്കുകളിലൊന്നില്‍ തന്നെയാണ് സ്വര്‍ണവിലയുള്ളത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4770 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,160 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വില്‍പന തുടരുന്നത്.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 22 കാരറ്റിന് 600 രൂപയും വര്‍ധിച്ച് സ്വര്‍ണവില കേരളത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു