കോട്ടയം : കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് 2024 ൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച സോളമൻ തോമസും ഭാര്യ ക്രിസ്റ്റി സോളമനും സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി.
ഡിസംബർ 13ന് മലപ്പുറത്ത് വെച്ചായിരുന്നു മത്സരം. സോളമൻ 105
കിലോ വിഭാഗത്തിലും ഭാര്യ ക്രിസ്റ്റി 63
കിലോ വിഭാഗത്തിലും മത്സരിച്ച് സ്വർണ്ണ
മെഡലുകൾ നേടിയത്.
രണ്ടുമാസം മുമ്പ് പവർ ലിഫ്റ്റിങ് അസോസിയേഷൻ നടത്തിയ രണ്ട് കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ് മത്സരത്തിലും സ്വർണമടൽ നേടിയിരുന്നു. ഗുസ്തി, ബോഡി ബിൽഡിംഗ് എന്നിവയിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ജേതാവ് ആയിട്ടുള്ള സോളമൻ തോമസ് പഞ്ചഗുസ്തി, പവർ ലിഫ്റ്റിംഗ് ദേശീയ ജേതാവുമാണ്.
കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻ ജിം ഫിറ്റ്നസ് സെൻറർ ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ഉടമയും പരിശീലകരുമായ ദമ്പതികളാണ് ഇരുവരും. കഴിഞ്ഞ മൂന്ന് വർഷമായി കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിൽ നിന്നും ലഭിച്ച നിരവധി വ്യക്തികൾക്ക് പഞ്ചഗുസ്തിയിലും, പവർ ലിഫ്റ്റിങ്ങിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉള്ള മത്സരങ്ങളിൽ വിജയം നേടാൻ സാധിച്ചിട്ടുണ്ട്.