അമ്മൂമ്മയുടെ കാമുകന് തന്നെ ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചെന്ന് 9–ാം ക്ലാസ് വിദ്യാര്‍ഥി. കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്കി. എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്നും കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നും കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു.
മകന്റെ സുഹൃത്തുക്കൾ മുഖേനയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. ലഹരി ഉപയോഗിച്ചിരുന്ന സമയം മുഴുവന്‍ കടുത്ത ദേഷ്യത്തിലും വൈരാഗ്യത്തിലുമാണ് മകന് പെരുമാറിയിരുന്നതെന്നും സ്ത്രീകളടക്കം വീട്ടിലെത്തി ലഹരി ഉപയോഗിച്ചിരുന്നുവെന്നും പതിനാലുകാരന്റെ അമ്മ വെളിപ്പെടുത്തി. വിവരം പൊലീസില്‍ അറിയിച്ച് പരാതി നല്‍കിയതോടെ അമ്മൂമ്മയുടെ കാമുകന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറയുന്നു.