തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷം ശക്തമാകുന്നു, വരും ദിവസങ്ങളിൽ കേരളത്തിൽ അതി തീവ്രമഴയ്ക്ക് സാധ്യത, ഇടുക്കിയിലും വടക്കൻ ജില്ലകളിലും കൂടുതൽ മഴ ലഭിക്കും, മലയോര തീരദേശ മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം.
ഇന്ന് 6 ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ഓറഞ്ച് മുന്നറിയിപ്പ്.
ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് മുന്നറിയിപ്പ്.
മറ്റു ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പും.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വായും ബുധനും ശക്തമായ മഴ തുടരാനാണ് സാധ്യത.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 25 വരെ മത്സ്യബന്ധനത്തിന് വിലക്ക്