തമിഴ്നാട്ടിലെ സ്ത്രീകള്‍ക്ക് തുറന്ന കത്തുമായി തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനും സിനിമ താരവുമായ വിജയ്. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കാന്‍ ആരോട് ആവശ്യപ്പെടാനാകുമെന്നും ഒരു സഹോദരനെപ്പോലെ താൻ ഒപ്പമുണ്ടാകുമെന്നും വിജയ് കത്തിൽ കുറിച്ചു. അണ്ണാ സർവ്വകലാശാല കാമ്പസിൽ വിദ്യാർഥിനി ലൈംഗിക അതിക്രമത്തിന് ഇരയായ പശ്ചാത്തലത്തിലാണ് വിജയുടെ ഈ തുറന്ന കത്ത്. തമിഴ്നാട്ടിലെ സ്ത്രീകൾക്കൊപ്പം അവരുടെ സഹോദരനെപ്പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാനായി ഒപ്പം ഉണ്ടാകുമെന്നും വിജയ് .
പ്രിയ സഹോദരിമാരെ! എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് നടൻ കത്ത് ആരംഭിച്ചത്. പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിജയ് കത്ത് പങ്കുവെച്ചത്. നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ ആരെയാണ് ചോദ്യം ചെയ്യേണ്ടതെന്നും നമ്മളെ ഭരിക്കുന്നവരോട് എത്ര ചോദിച്ചാലും അര്‍ത്ഥമില്ല. അതിനാണ് ഈ തുറന്ന കത്തെന്നും വിജയ്. ഏത് സാഹചര്യത്തിലും ഒരു സഹോദരനായി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിലും വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സുരക്ഷിതമായ തമിഴ്‌നാട് സൃഷ്ടിക്കുമെന്നും നമ്മള്‍ ഒരുമിച്ച് അത് ഉടന്‍ ഉറപ്പാക്കുമെന്നും വിജയ് കൂട്ടിച്ചേർത്തു.