കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽ പുര നവീകരണത്തിന്റെ ഭാഗമായി ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു. നാലു ഗോപുരങ്ങളുടെയും ശ്രീ കോവിലിന്റെയും നവീകരണത്തിന് ശേഷമാണ് ബലിക്കൽ പുരയുടെ നവഖണ്ഡങ്ങളുടെ അറ്റകുറ്റപ്പണിക്കായി തീരുമാനിച്ചിരുന്നത്. എന്നാൽ പണി തുടങ്ങാൻ നോക്കിയപ്പോൾ ബലിക്കൽ പുരയുടെ ഉള്ളിലേക്ക് പൂർണമായും ജീർണാവസ്ഥയിൽ കാണുകയും ദേവസ്വം ബോർഡിൻറെ അനുവാദത്തോടെ ബലിക്കൽപുര പൂർണമായും നവീകരിക്കാൻ ക്ഷേത്ര ഉപദേശക സമിതി തീരുമാനിക്കുകയായിരുന്നു. ഏകദേശം ഒരു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത് . തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് ഉത്തരം വയ്പ്പ് ചടങ്ങ് നിർവഹിച്ചു.