നേടുമാവ് വർഷോപ്പ് വളവിൽ രോഗിയുമായി പോയ ആംബുലൻസും, KSRTC ബസും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുൻവശം പൂർണ്ണമായും തകർന്നു. Angel എന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ആംബുലൻസ് ഡ്രൈവറുടെ കാലിന് ഒടിവുണ്ട്. ബസിലെ യാത്രക്കാർക്ക് നിസാരപരിക്കുകൾ ഉണ്ട്. ഫയർ ഫോഴ്സ്, ഹൈവേ പോലീസ്, പള്ളിക്കത്തോട് പോലീസ് എന്നിവർ സ്ഥലത്ത് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.


വർക്ഷോപ്പ് വളവിൽ വലിയ ടോറസ് ലോറി വഴി അരികിൽ പാർക്ക് ചെയ്തതിനാൽ ഇരുവശവും കാണാതെ ഒരു ബൈക്കിനെ വളവിൽ ഓവർടേക്ക് ചെയ്തു കയറി വന്ന ആംബുലൻസ് KSRTC കണ്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. KSRTC പരമാവധി ഒതുക്കി കൊടുത്തിട്ടും ആംബുലൻസ് വന്നു ഇടിച്ചു കയറുകയായിരുന്നു.
