കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണ് മരിച്ചത്. 61 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി അവസാന ദിവസമായ ഇന്ന് നിഖിതാ ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കുകയാണ് അപകടമുണ്ടായത്. ഓഡിറ്റോറിയത്തിനകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തോതിലുള്ള തിരക്കുണ്ടായിരുന്നു. മഴയുണ്ടായി തുടർന്ന് പുറത്തുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടകാരണം.