കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 12.5 ലക്ഷം ധനസഹായം നൽകുമെന്ന് കുവൈത്ത് സർക്കാർ
കുവൈത്ത്: കുവൈത്തിലെ മംഗഫ് നഗരത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ക്യാമ്പിലെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം ധനസഹായം എംബസി വഴി നൽകുമെന്ന് കുവൈത്ത് സർക്കാർ.
തൊഴിലാളികൾ താമസിക്കുന്ന മേഖലയിലെ ആറ് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. അപകട സമയത്ത് 176 തൊഴിലാളികളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. മരിച്ച 50 പേരിൽ 24 പേര് മലയാളികളാണ്.
ഈ മാസം 12 ന് പുലർച്ചെ നാലിന് തൊഴിലാളികൾ ഉറങ്ങിക്കിടന്ന സമയത്താണ് അപകടം ഉണ്ടായത്.