മുംബൈ :- മുംബൈയിലെ കോസ്റ്റല്‍റോഡില്‍വച്ച് ലംബോര്‍ഗിനി കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് കാറിനുള്ളില്‍ നിന്നും തീയുര്‍ന്നത്. ഇന്നലെ രാത്രി 10.20 നായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും അപായമുള്ളതായി റിപ്പോര്‍ട്ടില്ല.
ലംബോര്‍ഗിനിയില്‍ തീ ഉയര്‍ന്നതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്ത് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഏകദേശം 45 മിനിറ്റോളം എടുത്താണ് തീ പൂര്‍ണമായും അണക്കുവാൻ സാധിച്ചത്. ഓടിക്കൊണ്ടിരുന്ന ലംബോര്‍ഗിനിയില്‍ തീ പിടിക്കുവാനുള്ള കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല. ബിസിനസ് ടൈക്കൂണ്‍ ഗൗതം സിങ്കാനിയ ആണ് കാറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
ഗുജറാത്ത് രജിസ്ട്രേഷനിലുള്ള ഓറഞ്ച് നിറമുള്ള ലംബോര്‍ഗിനിയാണ് കത്തിനശിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓടിക്കൊണ്ടിരിക്കെ കാറുകള്‍ കത്തിനശിക്കുന്ന സംഭവങ്ങള്‍ നിരവധി കാണാറുണ്ടെങ്കിലും ലംബോര്‍ഗിനി കത്തിനശിക്കുന്ന സംഭവങ്ങള്‍ വിരളമാണ്