കേരള ലോട്ടറി ക്രിസ്മസ് നവവത്സര ബമ്പറിന്റെ വിൽപ്പന ആരംഭിച്ചു….. കഴിഞ്ഞ ദിവസങ്ങളിൽ ബമ്പർ ടിക്കറ്റുകൾ ലോട്ടറി ഷോപ്പുകളിലും ഏജൻസികളിലും എത്തിയിട്ടുണ്ട്.
പത്ത് സീരീസുകളിലായാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ഒരുടിക്കറ്റിന്റെ വില. ജനുവരി 24ന് നറുക്കെടുപ്പ് നടക്കും.
ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ പ്രധാന ആകർഷണം രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനത്തെ പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. എന്നാൽ ഒരു കോടിവച്ച് ഇരുപേർക്ക് എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ ഇത്തവണത്തെ ക്രിസ്മസ് ബമ്പറിൽ കോടിപതികൾ ആകുന്നത് ഇരുപത്തി മൂന്ന് പോരാണ്. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനം . 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം. 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം. കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.