ഈ കഴിഞ്ഞ ഫെബ്രുവരി 1, 2 തീയതികളിൽ പരുമല DB കോളേജിൽ വച്ച് നടന്ന MG Univercity നാടകോത്സവത്തിൽ വൻ ക്രമക്കേട് .
നാടകോത്സവത്തിൽ 24 നാടകങ്ങൾ ആണ് അവതരിപ്പിച്ചത് . അതിൽ തന്നെ Time out ആയ 2 നാടകങ്ങൾക്ക് 2 ഉം 3 ഉം സ്ഥാനങ്ങൾ നൽകി എന്നത് ക്രമക്കേട് പ്രത്യക്ഷത്തിൽ തെളിയിക്കുന്ന ഒന്നാണ്. ഒന്നാം സ്ഥാനം കിട്ടിയ നാടകത്തിൽ നിന്നും Best Actor റെ തിരഞ്ഞെടുത്തിരിന്നു. അതിലെ കൗതുകം എടുത്ത് പറയേണ്ട ഒന്നാണ്. അഭിനയ പ്രാധാന്യം തീരെ ഇല്ല എന്നതിലുപരി . മുഖം മറച്ച് അഭിനയിച്ച ഒരാൾക്ക് എന്ത് അടിസ്ഥാനത്തിലാണ് Best Actor കൊടുത്തത് എന്ന് നാടകം കണ്ടിരുന്ന എല്ലാവരുടെയും മനസ്സിൽ ഒരുപോലെ വന്ന ഒരു ചോദ്യമാണ്. സംസാരശകലങ്ങൾ Record ചെയ്ത് ഉപയോഗിക്കാൻ പാലില്ല എന്നത് നാടക മത്സരങ്ങളുടെ ഒരു പൊതു മാനദണ്ഡമാണ്. അത് ലംഘിക്കപ്പെട്ടതും Judges ഇവിടെ കണ്ടില്ല എന്ന് മനപ്പൂർവ്വം ഭാവിക്കുകയാണ്. അതുപോലെ തന്നെ Light off ഉൾപ്പെടെയുള്ള നാടക മത്സരങ്ങളുടെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി നടത്തിയ ഈ മത്സരങ്ങളിൽ ആരാാണ് ശരിക്കും നാകം കളിച്ചത് എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിപ്പിച്ചു കൊണ്ട് നിർത്തുന്നു.