എംജി സർവകലാശാല ജൂൺ 28ലെ പരീക്ഷകൾ മാറ്റിവച്ചു.
എം ജി സർവ്വകലാശാല ജൂൺ 28 (നാളെ) നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം എ സിറിയക്, രണ്ടാം സെമസ്റ്റർ എം എ , എം എസ്സി, എം കോം, എം എസ് ഡബ്ലിയു, എം എ ജെ എം സി , എം ടി ടി എം , എം എച്ച് എം, ( സി എസ് എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) എം എൽ ഐ ബി ഐ എസ്സി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇപ്രൂവ്മെന്റ് 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പരീക്ഷകൾ മാറ്റിവച്ചു. ഒന്നാം സെമസ്റ്റർ എം എ സിറിയക് പരീക്ഷ ജൂലൈ എട്ടിനും മറ്റു പരീക്ഷകൾ ജൂലൈ 18നും നടത്തും.