കോട്ടയം : ട്രെയിനിൽ വച്ച്
യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്.
തമിഴ്നാട് തിരുപ്പൂർ ജോളാർപേട്ട താമരക്കുളം സ്വദേശി ഷൺമുഖം (39) ആണ് പിടിയിലായത്.
ഞായറാഴ്ച മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റിൽ നിന്നും
ഇയാൾ മൊബൈൽ ഫോൺ
മോഷ്ടിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു
ഇയാളിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു, കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.