എംജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളജുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായുള്ള വാര്‍ത്തയും ഇതിന്റെ ചുവടുപിടിച്ചു ചില മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളും വസ്തുതാപരമല്ലെന്ന് എംജി സര്‍വകലാശാല. 14 കോളജുകളില്‍ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാതൃസ്ഥാപനവുമായി ലയിപ്പിച്ചതും മറ്റൊന്ന് വനിതാ കോളജ് എന്ന പദവിയില്‍നിന്നും കോ എഡ്യുക്കേഷന്‍ കോളജായി മാറിയതുമാണ്. എന്‍സിടിയുടെ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന കോളജും പട്ടികയിലുണ്ടെന്നും എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന് പറഞ്ഞു.